ക്വാലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റണ്‍ ടൂർണമെന്റ് വനിതാ സിംഗിൾസ് മെയിൻ ഡ്രോയിലേക്ക് യോഗ്യത നേടി ഇന്ത്യൻ താരം അഷ്മിത ചാലിഹ.
ചൈനീസ് തായ്പേയിയുടെ പൈ യു പോയെ മൂന്ന് ഗയിമുകളുടെ കടുത്ത പോരാട്ടത്തിൽ പരാജയപ്പെടുത്തി. 21-23, 21-16, 21-16 സ്കോറിനായിരുന്നു ചാലിഹയുടെ ജയം.
അതേസമയം വനിതാ സിംഗിൾസ് യോഗ്യതാ മത്സരത്തിൽ കൊറിയയുടെ പാർക്ക് ഗാ യൂനിനോട് 21-15, 20-22, 7-21 സ്കോറിന് ആകർഷി കശ്യപ് പരാജയപ്പെട്ടു.
ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡികളായ ഹരിഹരൻ അംസകരുണനും എം.ആർ. അജുനും ഫ്രാൻസിന്റെ ക്രിസ്റ്റോ പോപോവ്- ടോമ ജൂനിയർ പോപോവ് സഖ്യത്തെ 21-19, 21-15 സ്കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലേക്ക് മുന്നേറി.